FLASH NEWS

ഏവർക്കും മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം..

Friday 12 August 2016

                                               മൂവർണക്കൊടി പാറട്ടെ.
                                               വാനിലുയർന്നുപറക്കട്ടെ.
                                               വൈവിധ്യത്തിൻ സൗരഭ്യം
                                               കേളിയാർന്ന് പരക്കട്ടെ.

                                               സമത്വചിന്ത വളരട്ടെ.
                                               ഐക്യ ബോധമുണരട്ടെ.
                                               അഭിനവ ഭാരതപിറവിയ്ക്കായ്
                                               ഒന്നിച്ചീടുക നാം കൂട്ടരെ.

                                               നമ്മളിലില്ലാ നിറഭേദം
                                               നമ്മളിലില്ലാ വൈജാത്യം
                                               നമ്മളിലില്ലാ വിദ്വേഷം
                                               നമ്മളിലുള്ളത് സാഹോദര്യം.

                                               രക്തം നൽകി ജീവൻ നൽകി
                                               നേടിയെടുത്ത സ്വാതന്ത്ര്യത്തെ
                                               കെടാവിളക്കായ് കാത്തീടാൻ
                                               പ്രതിജ്ഞ ചെയ്യുനാ ട്ടാരെ.

                                              ഗാന്ധിജി കാട്ടിത്തന്നൊരു മാർഗം
                                              ജവഹർ ലാലിൻ സുന്ദര സ്വപ്നം
                                              പിറന്ന മണ്ണിൽ ശാശ്വതമാക്കാൻ
                                              യുവത്വ ശക്തിയുണരട്ടെ.

                                              സ്വാതന്ത്ര്യത്തിനു കാവൽ നിൽക്കാൻ
                                              ജനാധിപത്യം നിലനിർത്താൻ
                                              മതേതരത്വം സംരക്ഷിക്കാൻ
                                              അണിചേരുക നാം സോദരരേ.

                                             രക്തം വേണോ രക്തം നൽകാം
                                              ജീവൻ വേണോ ജീവൻ നൽകാം
                                             പിറന്ന മണ്ണിൻ മാനം കാക്കാൻ
                                             അണിയണിയായ് നാം മുന്നോട്ട്!

ഹിരോഷിമാ നാഗസാക്കി ദിനാചരണം ഹിരോഷിമ ചരിത്രം 1589 ൽ സെറ്റോ ഉൾക്കടലിൽ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ൽ ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം. ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്. ഹിരോഷിമയില്‍ ബോംബ്‌ പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനില്‍ വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകള്‍ ഇന്നും അവിടെ പൊട്ടി മുളച്ചു കൊണ്ടിരിക്കുന്നു. അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. Tinian എന്ന വടക്കന്‍ പസഫിക് ദ്വീപില്‍ നിന്നും 12 സൈനികരും ആയി എനൊള ഗെ എന്നൊരു ബി-29 വിമാനം പറന്നുയര്‍ന്നു. 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാന്‍ ആയിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനത്തിന്റെ സീലിങ്ങില്‍ നിന്നും ഒരു കൊളുത്തില്‍ തൂങ്ങി കിടക്കുകയായിരുന്നു മൂന്നു മീറ്റര്‍ നീളവും 4000kg ഭാരവുമുള്ള ലിറ്റില്‍ ബോയ്‌ -ലോകത്തിലെ രണ്ടാമത്തെ ആറ്റം ബോംബ്‌ ഒന്നാമതേത്(The Gadget) ഏതാനും നാള്‍ മുന്‍പ് മെക്സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാര്‍ധം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയിരുന്നു. ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു. പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി. (ആദ്യത്തെ ആറ്റം ബോംബ്‌ ടെസ്റ്റിംഗ് സമയത്ത് ഉണ്ടായത് സൂര്യന്റെ ഉപരിതലതിലുള്ളതിന്റെ 10000 മടങ്ങ്‌ ചൂടാണ്. ) എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു. എവിടെയും അഗ്നി ഗോളങ്ങള്‍. ആകാശത്തിന്റെ ഉയരങ്ങളിലേക്ക് വളര്‍ന്നു പന്തലിക്കുന്ന കൂണ്‍ മേഘങ്ങള്‍.(Mushroom clouds) കാതു തുളക്കുന്ന പൊട്ടിത്തെറിയുടെ ശബ്ദം.പച്ച മാംസം കരിഞ്ഞതിന്റെ മനം മടുപ്പിക്കുന്ന ഗന്ധം . സ്വപ്നങ്ങളെല്ലാം തകര്‍ന്നടിയുന്നതിന്റെ ഹൃദയഭേദകമായ നിലവിളി. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങള്‍. ശരീരമാസകലം പൊളളലേററ മനുഷ്യ രൂപങ്ങള്‍. . ഏകദേശം 100000 ആളുകള്‍ ആണ് സ്ഫോടനം നടന്ന ഉടനെ കൊല്ലപ്പെട്ടത്. 145000 ല്‍ അധികം പേര്‍ റേഡിയേഷന്റ പ്രത്യാഘാതങ്ങള്‍ മൂലം പിന്നീട് ഇഞ്ചിഞ്ചായി മരിച്ചു . ലോകം കീഴടക്കാനുള്ള മനുഷ്യന്റെ ത്വര ഇത് കൊണ്ടും ശമിച്ചില്ല . നാഗസാക്കി ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതൽ 19 ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം. ‌ രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്. മേജര്‍ സ്വീനി പൈലററ് ആയുള്ള ബോസ്കര്‍ എന്ന വിമാനം ഫാറ്റ് മാന്‍ - നെയും വഹിച്ചു കൊണ്ട് പറന്നു. ജപ്പാനിലെ മറ്റൊരു നഗരമായ കൊകുര (Kokura) ആയിരുന്നു ഉന്നം. പക്ഷെ അന്തരീക്ഷം മേഘാവൃതമായതിനാല്‍ ലക്‌ഷ്യം മാറ്റി നാഗസാക്കി തുറമുഖത്തേക്ക് വിമാനം പാഞ്ഞു. ഹിരോഷിമയില്‍ നടമാടിയ ക്രൂരത നാഗസാക്കിയിലും ആവര്‍ത്തിച്ചു. 4500 kg ഭാരവും മൂന്നര മീറ്റര്‍ നീളവും ഉണ്ടായിരുന്ന തടിയന്‍ 740000 പേരെ ആണ് തല്‍ക്ഷണം കൊന്നത്. വാല്‍ക്കഷ്ണം: ഹിരോഷിമയില്‍ നാശം വിതച്ച ലിറ്റില്‍ ബോയ്‌ രണ്ടാം ലോകമഹായുധത്തില്‍ മാന്‍ഹട്ടന്‍ പ്രോജെക്ടിലൂടെ അമേരിക്ക വികസിപ്പിച്ചെടുത്തതും ആദ്യം ആയുധമായി ഉപയോഗിച്ചതുമായ ആറ്റം ബോംബ്‌ ആണ്. ഇതില്‍ യുറേനിയം -235 -ന്റെ ന്യൂക്ലിയര്‍ ഫിഷന്‍ (nuclear fission) ആണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത് .യുറേനിയം ഉപയോഗിച്ചുള്ള ആദ്യത്തെ സ്ഫോടനം എന്നും ഇതിനെ വിശേഷിപ്പിക്കാം . ഏകദേശം 600 - 860 mg ദ്രവ്യമാണ്‌ ഊര്‍ജമായി മാറിയത്. അതായതു ഏകദേശം 13 -18 കിലോ ടണ്‍ ടി.എന്‍.ടി യുടെ സ്ഫോടന ഫ ലമായുണ്ടാകുന്ന ഊര്‍ജത്തിന് തുല്യം. നാഗസാക്കിയില്‍ വര്‍ഷിച ഫാറ്റ് മാന്‍ , ആയുധമായി ഉപയോഗിച്ച രണ്ടാമത്തെ ആറ്റം ബോംബ്‌ ആണ്. ഇവിടെ പ്ലൂടോണിയം -239 ആണ് ഇന്ധനമായി ഉപയോഗിച്ചത്. 75 മില്യന്‍ ഡൈനമിട്ട് സ്ടിക്കുകള്‍ക്ക് തുല്യമായ നശീകരണശേഷി ഉണ്ടായിരുന്നു അതിന് . ലിറ്റില്‍ ബോയ്‌ gun ടൈപ്പ് ഉം ഫാറ്റ് മാന്‍ , implosion type ഉം ബോംബുകള്‍ ആയിരുന്നു

Make Money Online : http://ow.ly/KNICZ

No comments:

Post a Comment