ഹരിത കേരളം പദ്ധതിയുടെ പ്രഖ്യാപനവുമായി ബന്ധപെട്ട് മൊറയൂര്‍ ജി.എം.എല്‍.പി. സ്കൂള്‍ ചേര്‍ന്ന അസംബ്ലിയില്‍ പഞ്ചായത്തംഗം ഹസീനാ നാണി സംസാരിക്കുന്നു. |
മൊറയൂര്‍:പച്ചയിലൂടെ വൃത്തിയിലേക്ക് എന്ന പ്രമേയവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിയുടെ പ്രഖ്യാപനവുമായി ബന്ധപെട്ട് മൊറയൂര്‍ ജി.എം.എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ മൊറയൂര്‍ ടൌണില്‍ വിളംബര ജാഥ നടത്തി. ഗ്രാമ പഞ്ചായത്തംഗം ഹസീന നാണി ,പി.ടി.എ പ്രസിഡന്‍റ് എന്‍. അബ്ദുല്‍ റസാക്ക്, ഹെട്മിസ്ട്രസ്സ് കെ. റുകി യ്യ ടീച്ചര്‍, എം.പി.ടി.എ പ്രസിഡന്റ് എം.പി ഷമീന, വൈസ്. പ്രസിഡന്റ് ഖദീജ,സജിത, എ.പി. അലി അധ്യാപകരായ എം.ടി റഷീദ്, കെ ഉമ്മര്‍, സുബൈദ,തങ്കവല്ലി ലത്തീഫ് മംഗലശ്ശേരി എന്നിവര്‍ നേത്രത്വം നല്‍കി.
പരിപാടിയുമായി ബന്ധപെട്ട് സ്കൂളില്‍ പ്രത്യേക അസംബ്ലി ചേരുകയും സ്കൂള്‍ ലീഡര്‍ സുഹൈല്‍ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. ഫാത്തിമ ഹന്ന, ശ്രീരാഗ് എന്നിവരുടെ നേത്രത്വത്തില്‍ ജല സംരക്ഷണത്തില്‍ വിദ്യാര്തികളുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. തുടര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പദ്ധതിയുടെ ഭാഗമായി ഹരിത ക്ലബ്ബിന്റെ കീഴില്‍ വാര്‍ഡിലെ ജല സ്രോതസ്സുകളെ കുറിച്ച് സര്‍വ്വേ നടത്തും