FLASH NEWS

ഏവർക്കും മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം..

Thursday 8 December 2016

       ഹരിത കേരളം പദ്ധതിയുടെ പ്രഖ്യാപനവുമായി ബന്ധപെട്ട് മൊറയൂര്‍ ജി.എം.എല്‍.പി. സ്കൂള്‍ ചേര്‍ന്ന അസംബ്ലിയില്‍ പഞ്ചായത്തംഗം ഹസീനാ നാണി സംസാരിക്കുന്നു.


    മൊറയൂര്‍:പച്ചയിലൂടെ വൃത്തിയിലേക്ക് എന്ന പ്രമേയവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിയുടെ പ്രഖ്യാപനവുമായി ബന്ധപെട്ട് മൊറയൂര്‍ ജി.എം.എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ മൊറയൂര്‍ ടൌണില്‍ വിളംബര ജാഥ നടത്തി. ഗ്രാമ പഞ്ചായത്തംഗം ഹസീന നാണി ,പി.ടി.എ പ്രസിഡന്‍റ് എന്‍. അബ്ദുല്‍ റസാക്ക്, ഹെട്മിസ്ട്രസ്സ് കെ. റുകി യ്യ ടീച്ചര്‍, എം.പി.ടി.എ പ്രസിഡന്റ് എം.പി ഷമീന, വൈസ്. പ്രസിഡന്റ് ഖദീജ,സജിത, എ.പി. അലി അധ്യാപകരായ എം.ടി റഷീദ്, കെ ഉമ്മര്‍, സുബൈദ,തങ്കവല്ലി  ലത്തീഫ് മംഗലശ്ശേരി എന്നിവര്‍ നേത്രത്വം നല്‍കി.

പരിപാടിയുമായി ബന്ധപെട്ട് സ്കൂളില്‍ പ്രത്യേക അസംബ്ലി ചേരുകയും സ്കൂള്‍ ലീഡര്‍ സുഹൈല്‍ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. ഫാത്തിമ ഹന്ന, ശ്രീരാഗ് എന്നിവരുടെ നേത്രത്വത്തില്‍ ജല സംരക്ഷണത്തില്‍ വിദ്യാര്തികളുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. തുടര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പദ്ധതിയുടെ ഭാഗമായി ഹരിത ക്ലബ്ബിന്റെ കീഴില്‍ വാര്‍ഡിലെ ജല സ്രോതസ്സുകളെ കുറിച്ച് സര്‍വ്വേ നടത്തും







Thursday 1 December 2016

കൊണ്ടോട്ടി ഉപജില്ല കലോത്സവം 

എല്ലാ ഇനങ്ങളുടെയും റിസല്‍ട്ട് അറിയാന്‍ 

Tuesday 15 November 2016

    മൊറയൂർ: വിദ്യാരംഗം കലാ സാഹിത്യ വേദി ഏകദിന ശിൽപശാല മൊറയൂർ ജി.എം.എൽ.പി സ്കൂളിൽ കഥാകൃത്ത് കെ.ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. കഥ, കവിത, ചിത്രരചന, അഭിനയം എന്നിവ ഉൾകൊള്ളിച്ച് കൊണ്ട് നടന്ന ശിൽപശാല കുരുന്നുകൾക്ക് നവ്യാനുഭവമായി. ഉദ്ഘാടന സെഷനിൽ കൊണ്ടോട്ടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ബി. ആർ.സി കോഡിനേറ്റർമാരായ മനോജ്‌ കുമാര്‍, മറിയുമ്മ ടീച്ചര്‍, എം.പി.ടി.എ പ്രസിഡണ്ട് ഷമീന, പി.ടി.എ അംഗം എ.പി അലി, സുബൈദ കാടങ്ങൽ എന്നിവർ സംസാരിച്ചു.
പ്രശസ്ത കവികളുടെയും കഥാകൃത്തുകളുടെയും കുറിച്ചുള്ള പ്രദർശനം, കുട്ടികളുടെ ചിത്രരചന, കഥ, കവിത സൃഷ്ടികളുടെ പ്രദർശനവും ശിൽപശാലയിൽ നടന്നു. വിവിധ സെഷനുകളിൽ രത്നകുമാരി ടീച്ചർ, കെ ഉമ്മർ, എം.ടി അബ്ദുൽ റഷീദ്, തങ്കവല്ലി ടീച്ചർ, ബി.ഇന്ദു എന്നിവർ നേതൃത്വം നൽകി.













Monday 14 November 2016


കു­ട്ടി­ക­ളു­ടെ ചാ­ച്ചാ­ജി: നവം­ബർ 14 ശിശു­ദിനം


വീണ്ടുമൊരു ശിശുദിനം കൂടിഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കുന്നുഎല്ലാം ആഘോഷങ്ങളാകുന്ന ഇക്കാലത്ത് ആഘോഷങ്ങള്‍ക്കുപോലും വിലയില്ലാതാവുന്നുമാതാവിനും പിതാവിനും പ്രകൃതിയ്ക്കുമെന്നു വേണ്ട എല്ലാറ്റിനും ദിനാഘോഷങ്ങളുള്ള ഇക്കാലത്ത് കുട്ടികളുടെ പേരില്‍ ഒരു ശിശുദിനംമറ്റെല്ലാ ആഘോഷങ്ങളുമെന്നപോലെ ഈ ആഘോഷത്തിനും വാഗ്ധോരണികള്‍ക്കും ഒരു ദിവസത്തെ ആയുസ്സ്കുട്ടികളുടെ അവകാശങ്ങളേക്കുറിച്ചും അവര്‍ക്കു നല്‍കേണ്ട പരിഗണനകളേക്കുറിച്ചും നെടുനെടുങ്കന്‍ പ്രഭാഷണങ്ങള്‍ ഇന്നു നമ്മുടെ അന്തരീക്ഷത്തിലൂടെ പാറിപ്പറക്കുംഇന്നു പറയുന്ന കാര്യങ്ങളെ ഒരു മജീഷ്യന്റെ കരവിരുതോടെ നാളെ നമ്മള്‍ അപ്രത്യക്ഷമാക്കും.
കുട്ടികളുടെ കുട്ടിത്തത്തെ കവര്‍ന്നെടുക്കുക എന്ന കടുത്ത അപരാധമല്ലേ മുതിര്‍ന്നവര്‍ അവരോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതസ്വാഭാവികമായ കൂട്ടുകൂടലും നിഷ്കളങ്കമായ സംസാരവും ഇന്നു നമ്മുടെ കുട്ടികളിലുണ്ടോ?ഹോംനേഴ്സിന്റെ സംരക്ഷണത്തില്‍ഡേ കെയറിന്റെ സുരക്ഷിതത്വത്തില്‍മൂന്നാം വയസ്സില്‍ തന്നെ കൂച്ചുവിലങ്ങിന്റെ അടയാളങ്ങളണിയിച്ച് അറിയാത്ത ഭാഷയെ പ്രണയിക്കാനായി അവനെ അയക്കുമ്പോള്‍ മല്‍സരാധിഷ്ഠിത ലോകത്തെ ഒരു വിജയിയേയും അതുവഴിയുണ്ടാകുന്ന സാമ്പത്തിക നേട്ടത്തേയുമാണ് നാം സ്വപ്നം കാണുന്നത്സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ കലോല്‍സവ കാലമല്ലേനൃത്ത വേദികളുടെ പിന്നാമ്പുറത്തേക്കൊന്നു ചെന്നു നോക്കൂആരുടെ മല്‍സരമാണവിടെ നടക്കുന്നതെന്നറിയാം.

Monday 5 September 2016

മൊറയൂര്‍ ജി.എം.എല്‍.പി. സ്കൂള്‍ ദേശീയ അധ്യാപക ദിനാഘോഷ പരിപാടികള്‍

പൂര്‍വ്വ പ്രധാനാധ്യാപകന്‍ മുഹമ്മദ്‌ മാസ്റ്ററെ പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ റസാക്ക് ആദരിക്കുന്നു
.
ഗുരു വന്ദനം - LKG- അസ്മാബി ടീച്ചര്‍


ഗുരു വന്ദനം - LKG- ഷീബ ടീച്ചര്‍

ഗുരു വന്ദനം - UKG- ഖൈരുന്നിസ ടീച്ചര്‍
ഗുരു വന്ദനം -1 A- നിര്‍മല ടീച്ചര്‍

ഗുരു വന്ദനം -1 B- സുബൈദ ടീച്ചര്‍

ഗുരു വന്ദനം -II A- രത്നകുമാരി ടീച്ചര്‍


ഗുരു വന്ദനം -II B- ഷീന ടീച്ചര്‍

ഗുരു വന്ദനം -III A- തങ്കവല്ലി ടീച്ചര്‍

ഗുരു വന്ദനം -III B- ഇന്ദു ടീച്ചര്‍

ഗുരു വന്ദനം -റഷീദ്മാസ്റ്റര്‍

ഗുരു വന്ദനം -ഉമ്മര്‍ മാസ്റ്റര്‍

ഗുരു വന്ദനം -ലത്തീഫ് മാസ്റ്റര്‍

ഗുരു വന്ദനം -ഷംന ടീച്ചര്‍

മറുപടി പ്രസംഗം - മുഹമ്മദ്‌ മാസ്റ്റര്‍


കൃതജ്ഞത- സുബൈദ ടീച്ചര്‍

Saturday 3 September 2016


സെപ്റ്റംബർ 5 അധ്യാപക ദിനം
  ധ്യാപനത്തിന്റെ ആചാര്യനായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.

 
പ്രശസ്‌തനായ എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, നവഭാരതത്തിന്റെ സ്‌നേഹനിധിയായ രാഷ്‌ട്രപതി, സ്വാമി വിവേകാനന്ദനെയും ടാഗോറിനെയും അനുഗമിച്ച മുനികുമാരന്‍, കളങ്കമറ്റ രാജ്യസ്‌നേഹി, തലമുറകളെ അക്ഷരജ്യോതിസുകൊണ്ട്‌ പുണ്യം ചെയ്യിച്ച ജ്‌ഞാനപ്രവാഹം, അങ്ങനെ അണിയാനും അണിയിക്കാനും അദ്ദേഹത്തിന്‌ എത്രയെത്ര വിശേഷണങ്ങള്‍.1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.



 
ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.

  “
നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.

ഭാരതീയരായ നാം 'മാതാ-പിതാ-ഗുരു ദൈവം' എന്ന്‌ പഠിക്കുന്നവരാണല്ലോ. നമ്മുടെ സംസ്‌കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക്‌ കല്‍പിച്ചു നല്‍കിയിട്ടുള്ള സ്‌ഥാനവും ഔന്നത്യവും സാമൂഹ്യനിര്‍മിതിയില്‍ അവര്‍ക്കുള്ള നിര്‍ണായക ഉത്തരവാദിത്വവും നാം മനസിലാക്കണം.മൂല്യബോധമുള്ള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം. മൂല്യങ്ങള്‍ പറഞ്ഞ്‌ പഠിപ്പിക്കാന്‍ സാധിക്കുകയില്ല. മൂല്യങ്ങള്‍ അധ്യാപകരില്‍നിന്നും കുട്ടികള്‍ സ്വായത്തമാക്കണം. അധ്യാപകര്‍തന്നെയാണ്‌ മൂല്യം. കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിര്‍മലവും സത്യസന്ധവുമായ പാഠങ്ങളാണ്‌ പ്രാഥമിക കളരികളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കേണ്ടത്‌.  

വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക, അവരെ വളര്‍ത്തിക്കൊണ്ടുവരിക, പുതുമമങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാകുക ഇതൊക്കെയാണ്‌ അധ്യാപകന്റെ വിളിയും ദൗത്യവും. അധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. സ്‌നേഹവും സഹാനുഭൂതിയുമാണ്‌ അധ്യാപകന്റെ മുഖമുദ്ര. അര്‍പ്പണബോധമുള്ള അധ്യാപകന്‌ ധാരാളം വായിക്കാനും തയാറെടുക്കുവാനും സമയം വേണമെന്നിരിക്കെ ബിസിനസു കാര്യത്തിനും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനും സമയം കണ്ടെത്താനാവില്ല. സിലബസില്‍ മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. ആഴമേറിയ അറിവും വിശാലദര്‍ശനവും അതിന്‌ അനിവാര്യമാണ്‌.


''
അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം'' ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്‌ണന്റെ കാഴ്‌ചപ്പാട്‌. വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍ അധ്യാപക സമൂഹത്തിനാകട്ടെ എന്ന്‌ ഈ സുദിനത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാ

Wednesday 17 August 2016


കാര്‍ഷിക ദിനത്തിന്‍റെ ഭാഗമായി മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ നടത്തിയ പ്രദര്‍ശനം കൊണ്ടോട്ടി ബി.പി.ഒ ശ്രീ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.




പഴയ കാല കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം

വിവിധ ഇനം വിളകളുടെ പ്രദര്‍ശനം


പഴയ കാല കര്‍ഷകനും സ്കൂള്‍ സ്റ്റാഫുമായ ശ്രീ നാഗേട്ടന്‍ കുട്ടികള്‍ക്ക് കൃഷി പാഠം പകരുന്നു..