മൊറയൂർ: വിദ്യാരംഗം കലാ സാഹിത്യ വേദി ഏകദിന ശിൽപശാല മൊറയൂർ ജി.എം.എൽ.പി സ്കൂളിൽ കഥാകൃത്ത് കെ.ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. കഥ, കവിത, ചിത്രരചന, അഭിനയം എന്നിവ ഉൾകൊള്ളിച്ച് കൊണ്ട് നടന്ന ശിൽപശാല കുരുന്നുകൾക്ക് നവ്യാനുഭവമായി. ഉദ്ഘാടന സെഷനിൽ കൊണ്ടോട്ടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ബി. ആർ.സി കോഡിനേറ്റർമാരായ മനോജ് കുമാര്‍, മറിയുമ്മ ടീച്ചര്‍, എം.പി.ടി.എ പ്രസിഡണ്ട് ഷമീന, പി.ടി.എ അംഗം എ.പി അലി, സുബൈദ കാടങ്ങൽ എന്നിവർ സംസാരിച്ചു.
പ്രശസ്ത കവികളുടെയും കഥാകൃത്തുകളുടെയും കുറിച്ചുള്ള പ്രദർശനം, കുട്ടികളുടെ ചിത്രരചന, കഥ, കവിത സൃഷ്ടികളുടെ പ്രദർശനവും ശിൽപശാലയിൽ നടന്നു. വിവിധ സെഷനുകളിൽ രത്നകുമാരി ടീച്ചർ, കെ ഉമ്മർ, എം.ടി അബ്ദുൽ റഷീദ്, തങ്കവല്ലി ടീച്ചർ, ബി.ഇന്ദു എന്നിവർ നേതൃത്വം നൽകി.
|
No comments:
Post a Comment