മൊറയൂർ: കൊണ്ടോട്ടി ബി.ആർ.സി യുടെ ആഭ്യമുഖ്യത്തിൽ മൊറയൂർ ജി.എം.എൽ.പി
സ്ക്കൂളിൽ സഹവാസ ക്യാമ്പ് കളിയരങ്ങ് നടന്നു. ബി.പി.ഒ കെ. മുഹമ്മദ്
മാസ്റ്ററുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി ഹസീന നാണി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് ശ്രീ. എൻ അബദുൽ റസാഖ്, സി.ആർ.സി കോഡിനേറ്റർ ശ്രീ.
മറിയുമ്മ എന്നിവർ ആശംസകളർപ്പിച്ചു.
ക്യാമ്പിന്റെ
ഭാഗമായി ഒറിഗാമി, കായിക പരീശീലനം, വ്യക്തിത്വ വികസനം എന്നീ ക്ലാസ്സുകൾ
ഷമീന ഓടയ്ക്കൽ, ശ്രീ. റിയാസ്, എം.ടി റഷീദ് മാസ്റ്റർ, ശ്രീ. ഉമർ മാസ്റ്റർ
എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക ശ്രീമതി റുഖിയ്യ സ്വാഗതവും കൺവീനർ
ലത്തീഫ് മംഗലശ്ശേരി നന്ദിയും പറഞ്ഞു.
|