സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
മൊറയൂർ : മൊറയൂർ ജി.എം.എൽ.പി സ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി. ഹസീന നാണി പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് വി.എം ഹനീഫ അധ്യക്ഷത വഹിച്ചു. എം.ടി റഷീദ് മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പ്രധാനാധ്യാപിക കെ.റുഖിയ, പി.ടി.എ അംഗങ്ങളായ ഉമ്മർ,കബീർ,ഷമീന എന്നിവരും അധ്യാപകരായ ഉമ്മർ,ലത്തീഫ് മംഗലശ്ശേരി, രത്നകുമാരി, സ്‌കൂൾ ലീഡർ ഫാത്തിമ എന്നിവരും ആശംസകൾ അർപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി റാലി, മധുര പലഹാര വിതരണം,ദേശഭക്തി ഗാന മത്സരം,പതാക നിർമാണം,പ്രശ്നോത്തരി, ഫിലിം പ്രദർശനം എന്നിവ നടന്നു.
|