FLASH NEWS

ഏവർക്കും മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം..

Friday, 18 August 2017



നാഗസാക്കി ദിനം - മൊറയൂർ ജി.എം.എൽ.പി സ്‌കൂൾ കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി.

മൊറയൂർ: നാഗസാക്കി ദിനത്തോടനുബന്ധിച്ച് മൊറയൂർ ജി.എം എൽ.പി സ്‌കൂൾ കുട്ടികൾ മൊറയൂർ ടൗണിൽ യുദ്ധ വിരുദ്ധ റാലി നടത്തി. യുദ്ധ വിരുദ്ധ സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി  നൂറോളം കുട്ടികൾ റാലിയിൽ അണി നിരന്നു. ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ പോസ്റ്റർ,പ്ലക്കാർഡ് നിർമ്മാ ണം,സഡാക്കോ കൊക്ക് നിർമ്മാണം, ക്വിസ് എന്നിവ സംഘടിപ്പിച്ചു.സുബൈദ ടീച്ചർ,എം.ടി റഷീദ്,തങ്കവല്ലി ടീച്ചർ, കെ.ഉമ്മർ,മൃദുലാ ബി.കെ, ലത്തീഫ് മംഗലശ്ശേരി എന്നിവർ നേതൃത്വം നൽകി. 




സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
മൊറയൂർ : മൊറയൂർ ജി.എം.എൽ.പി സ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി. ഹസീന നാണി പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് വി.എം ഹനീഫ അധ്യക്ഷത വഹിച്ചു. എം.ടി റഷീദ് മാസ്റ്റർ  സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പ്രധാനാധ്യാപിക കെ.റുഖിയ, പി.ടി.എ അംഗങ്ങളായ ഉമ്മർ,കബീർ,ഷമീന എന്നിവരും അധ്യാപകരായ ഉമ്മർ,ലത്തീഫ് മംഗലശ്ശേരി, രത്നകുമാരി, സ്‌കൂൾ ലീഡർ ഫാത്തിമ എന്നിവരും  ആശംസകൾ അർപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി റാലി, മധുര പലഹാര വിതരണം,ദേശഭക്തി ഗാന മത്സരം,പതാക നിർമാണം,പ്രശ്നോത്തരി, ഫിലിം പ്രദർശനം എന്നിവ നടന്നു.





സ്വോതന്ത്ര്യ ദിന പതിപ്പ് (അറബിക്) വാര്‍ഡ്‌ മെമ്പര്‍ ഹസീന നാണി സ്കൂള്‍ ലീഡര്‍ ഫാത്തിമക്ക് നല്‍കുന്നു 






independence day rally GMLPS Morayur

GMLPS Morayur parliment election

x

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്






Saturday, 8 July 2017


ആരോഗ്യ ക്ലാസ്സ്‌- നദീര്‍  സാര്‍
ഫിദ ഒളവട്ടൂര്‍

വാർഷിക ജനറൽ ബോഡിയും പി.ടി.എ തെരെഞ്ഞെടുപ്പും



Friday, 7 July 2017

ബഷീർ ദിനവുമായിബന്ധപ്പെട്ട്‌  മൊറയൂർ ജി.എം എൽ.പി. സ്‌കൂളിൽ നടത്തിയ  ക്വിസ്സിലെ വിജയികൾ 
മുഹമ്മദ് റിസ്‌വാൻ 

മുഹമ്മദ് അൻഷിദ്  സി.പി 

മുഹമ്മദ് 


റമദാൻ ക്വിസ്സിൽ  ഒന്നാം സ്ഥാനം നേടിയ ഫരീദ റഹ്മക്ക് ഹെഡ്മിസ്ട്രസ്സ് സമ്മാനം നൽകുന്നു.

മൈലാഞ്ചിയിടൽ മത്സരം 


പട്ടം നിർമ്മാണ മത്സരം 


Monday, 19 June 2017

മൊറയൂർ: മലയാളിയെ അക്ഷരങ്ങളുടേയും വായനയുടേയും ലോകത്തേക്കു കൈപ്പിടിച്ചുയർത്തിയ പി.എൻ പണിക്കരുടെ ചരമ ദിനത്തോടനുബന്ധിച്ച് നടത്തുന്ന വായനാ വാരോഘഷത്തിന് മൊറയൂർ ജി.എം.എൽ.പി സ്ക്കൂളിൽ തുടക്കമായി.പോസ്റ്ററുകളും പ്ലക്കാർഡുമേന്തി കുട്ടികൾ വിളംബര ജാഥ നടത്തി. പുസ്തക പ്രദർശനവും വിതരണവും നടന്നു. കൊണ്ടോട്ടി ബി.ആർ.സി കോഡിനേറ്റർ നവാസ് ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർമാരായ ശ്രീ. ഷൈജു, മനോജ് എന്നിവർ വായനാ സന്ദേശം നൽകി. പരിപാടിയുടെ ഭാഗമായ പോസ്റ്റർ നിർമ്മാണം, ക്വിസ്സ്, വായനാ കുറിപ്പ് മൽസരം എന്നിവ നടക്കും. സുബൈദ ടീച്ചർ, കെ ഉമ്മർ, എം.ടി റഷീദ്, തങ്കവല്ലി, ലത്തീഫ് മംഗലശ്ശേരി എന്നിവർ നേതൃത്വം നൽകി












Friday, 2 June 2017

മൊറയൂർ: മലപ്പുറം നിയോജക മണ്ഡലം എം.എൽ. പി.ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടു കൊണ്ടും നാട്ടുക്കാരുടെ സഹകരണത്തോടെയും മൊറയൂർ ജി.എം.എൽ.പി സ്ക്കൂളിന് പുതിയ സ്ക്കൂൾ ബസ് ലഭിച്ചു. ഉദ്ഘാടനം പി.ടി. പ്രസിഡണ്ട് എൻ.അബ്ദുൽ റസാഖിന് താക്കോൽ നൽകി കൊണ്ട് പി. ഉബൈദുല്ല എം.എൽ. നിർവ്വഹിച്ചു.ചടങ്ങൽ മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എം സലീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ടി ഹംസ, അംഗങ്ങളായ ഖദീജ സലാം ,ഹസീന നാണി, ബി. സക്കീനബി.പി.  കെ.മുഹമ്മദ് മാസ്റ്റർപി.ടി. പ്രസിഡണ്ട് എൻ.അബ്ദുൽ റസാഖ്, എം.കമ്മത് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപിക റുഖിയ്യ സ്വാഗതവും എം.ടി റഷീദ് നന്ദിയും പറഞ്ഞു.