മൊറയൂർ: മലപ്പുറം നിയോജക മണ്ഡലം എം.എൽ.എ പി.ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടു കൊണ്ടും നാട്ടുക്കാരുടെ സഹകരണത്തോടെയും മൊറയൂർ ജി.എം.എൽ.പി സ്ക്കൂളിന് പുതിയ സ്ക്കൂൾ ബസ് ലഭിച്ചു. ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് എൻ.അബ്ദുൽ റസാഖിന് താക്കോൽ നൽകി കൊണ്ട് പി. ഉബൈദുല്ല എം.എൽ.എ നിർവ്വഹിച്ചു.ചടങ്ങൽ മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എം സലീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ടി ഹംസ, അംഗങ്ങളായ ഖദീജ സലാം ,ഹസീന നാണി, ബി. സക്കീന, ബി.പി.ഒ കെ.മുഹമ്മദ് മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് എൻ.അബ്ദുൽ റസാഖ്, എം.കമ്മത് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപിക റുഖിയ്യ സ്വാഗതവും എം.ടി റഷീദ് നന്ദിയും പറഞ്ഞു.
|
No comments:
Post a Comment