മൊറയൂർ: മലയാളിയെ അക്ഷരങ്ങളുടേയും വായനയുടേയും ലോകത്തേക്കു കൈപ്പിടിച്ചുയർത്തിയ പി.എൻ പണിക്കരുടെ ചരമ ദിനത്തോടനുബന്ധിച്ച് നടത്തുന്ന വായനാ വാരോഘഷത്തിന് മൊറയൂർ ജി.എം.എൽ.പി സ്ക്കൂളിൽ തുടക്കമായി.പോസ്റ്ററുകളും പ്ലക്കാർഡുമേന്തി കുട്ടികൾ വിളംബര ജാഥ നടത്തി. പുസ്തക പ്രദർശനവും വിതരണവും നടന്നു. കൊണ്ടോട്ടി ബി.ആർ.സി കോഡിനേറ്റർ നവാസ് ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർമാരായ ശ്രീ. ഷൈജു, മനോജ് എന്നിവർ വായനാ സന്ദേശം നൽകി. പരിപാടിയുടെ ഭാഗമായ പോസ്റ്റർ നിർമ്മാണം, ക്വിസ്സ്, വായനാ കുറിപ്പ് മൽസരം എന്നിവ നടക്കും. സുബൈദ ടീച്ചർ, കെ ഉമ്മർ, എം.ടി റഷീദ്, തങ്കവല്ലി, ലത്തീഫ് മംഗലശ്ശേരി എന്നിവർ നേതൃത്വം നൽകി
|
No comments:
Post a Comment